നേരിയ മഞ്ഞിലൂടെ
ഞാന്‍ നോക്കിയപ്പോള്‍,
എങ്ങും നിറങ്ങളായിരുന്നു..
പലവിധം മണമുള്ള,
നിറമുള്ള പൂക്കള്‍..
കൈയ്യെത്താ ദൂരത്തു തെളിഞ്ഞ
മഴവില്ലിനെ നോക്കിയിരിക്കവെ,
നേരമിരുണ്ടതും,
കിളികള്‍ കൂടണഞ്ഞതും
അറിഞ്ഞില്ല..
കാറ്റ് കൊണ്ട് വന്ന
ചാറ്റല്‍ മഴയില്‍
മഴവില്ല് മാഞ്ഞപ്പോള്‍,
ഞാന്‍ ചുറ്റും നോക്കി..
ഇതളുകള്‍ മൂടിയ വഴികള്‍
അപരിചിതമാണെന്ന്
തിരിച്ചറിഞ്ഞു..
ഇടറിയ കാലടികളുമായ്
കാണാത്ത ദൂരം പോകവേ,
ദൂരെ രണ്ടു കരങ്ങളെന്നെ
മാടി വിളിക്കുന്നു..
പെട്ടന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍
ഞാനറിഞ്ഞു..,
സ്വപ്നത്തില്‍ കണ്ട
ആ കരങ്ങളിലാണ് ഞാനെന്നു..
എന്റെ സ്വപ്നം സത്യമാണെന്ന്..
മഴ..
Saturday, December 4, 2010
മഴ..
ഓര്‍മ വെച്ച നാളുകളില്‍
മഴ ഒരു തണുപ്പാണ്..
എങ്ങും വീണു ചിതറുന്ന
മഴതുള്ളികള്‍ക്ക്,
പുതുമണ്ണിന്റെ ഗന്ധമാണ് ..
മുറ്റം നിറഞ്ഞു പെയ്യുന്ന മഴ
എന്നും എന്റെ കളിതോണികളെ
നനച്ചിരുന്നു..
പിന്നെയും കാലം കഴിഞ്ഞപ്പോള്‍
മഴ എനിക്ക്
പുതിയൊരു ഭാവമായി..
പ്രണയത്തിന്റെ ഭാവം..
തോരാതെ പെയ്യുന്ന മഴയില്‍
ആ പുതിയ സംഗീതം
ഞാന്‍ തിരിച്ചറിഞ്ഞു..
ഞാനറിയാതെ തന്നെ
എന്നില്‍ നിറഞ്ഞു..
ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍
മഴ എനിക്ക്
കണ്ണീരിന്റെ നനവായി..
മിന്നലിന്റെ വെളിച്ചത്തില്‍
ജാലകപ്പടിയില്‍ ഇരിക്കുമ്പോള്‍
മഴയെന്നും എനിക്ക് കൂട്ടുവന്നു..
എന്റെ കരച്ചില്‍
ആരും കേള്‍ക്കാതിരിക്കാന്‍
എനിക്കൊപ്പം കരഞ്ഞു..
അന്ന് ഞാനറിഞ്ഞു ,
ആത്മാവിലേക്ക് പെയ്തിറങ്ങുന്ന
ഈ മഴ
എന്റെ എല്ലാമാണെന്ന്..
ഓര്‍മ വെച്ച നാളുകളില്‍
മഴ ഒരു തണുപ്പാണ്..
എങ്ങും വീണു ചിതറുന്ന
മഴതുള്ളികള്‍ക്ക്,
പുതുമണ്ണിന്റെ ഗന്ധമാണ് ..
മുറ്റം നിറഞ്ഞു പെയ്യുന്ന മഴ
എന്നും എന്റെ കളിതോണികളെ
നനച്ചിരുന്നു..
പിന്നെയും കാലം കഴിഞ്ഞപ്പോള്‍
മഴ എനിക്ക്
പുതിയൊരു ഭാവമായി..
പ്രണയത്തിന്റെ ഭാവം..
തോരാതെ പെയ്യുന്ന മഴയില്‍
ആ പുതിയ സംഗീതം
ഞാന്‍ തിരിച്ചറിഞ്ഞു..
ഞാനറിയാതെ തന്നെ
എന്നില്‍ നിറഞ്ഞു..
ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍
മഴ എനിക്ക്
കണ്ണീരിന്റെ നനവായി..
മിന്നലിന്റെ വെളിച്ചത്തില്‍
ജാലകപ്പടിയില്‍ ഇരിക്കുമ്പോള്‍
മഴയെന്നും എനിക്ക് കൂട്ടുവന്നു..
എന്റെ കരച്ചില്‍
ആരും കേള്‍ക്കാതിരിക്കാന്‍
എനിക്കൊപ്പം കരഞ്ഞു..
അന്ന് ഞാനറിഞ്ഞു ,
ആത്മാവിലേക്ക് പെയ്തിറങ്ങുന്ന
ഈ മഴ
എന്റെ എല്ലാമാണെന്ന്..
നിര്‍വ്വചനം
മനസ് ചില നിര്‍വ്വചനങ്ങള്‍ തേടുമ്പോള്‍
ഞാന്‍ മനസിലാക്കുന്നു ..
സ്നേഹം..അത് ഒരു വേദനയാണ്..
പ്രണയം..അത് സ്വാര്‍ഥതയും ..
പക്ഷെ ,സ്നേഹത്തിനും പ്രണയത്തിനും
ഇടയിലുള്ള അതിരില്‍ ,
തിരിച്ചറിയാന്‍ കഴിയാത്ത
ചൂണ്ടിക്കാണിക്കാന്‍ ആവാത്ത ,
ആ നൂല്‍പ്പാലത്തില്‍
മനസ്സില്‍ അനുഭവപ്പെടുന്നതിനെ
എങ്ങനെയാണ് നിര്‍വ്വചിക്കേണ്ടത്??
ഞാന്‍ മനസിലാക്കുന്നു ..
സ്നേഹം..അത് ഒരു വേദനയാണ്..
പ്രണയം..അത് സ്വാര്‍ഥതയും ..
പക്ഷെ ,സ്നേഹത്തിനും പ്രണയത്തിനും
ഇടയിലുള്ള അതിരില്‍ ,
തിരിച്ചറിയാന്‍ കഴിയാത്ത
ചൂണ്ടിക്കാണിക്കാന്‍ ആവാത്ത ,
ആ നൂല്‍പ്പാലത്തില്‍
മനസ്സില്‍ അനുഭവപ്പെടുന്നതിനെ
എങ്ങനെയാണ് നിര്‍വ്വചിക്കേണ്ടത്??
നഷ്ടങ്ങള്‍
പിന്നിലേക്ക് ഒഴുകാത്ത
പുഴയുടെ തീരത്ത്,
പറന്നകലുന്ന അപ്പൂപ്പന്‍ താടികള്‍ക്ക്
പിന്നാലെയോടുമ്പോള്‍ ,
ഞാന്‍ വീണ്ടും
ആ പഴയ കുട്ടിയാകുന്നു...
പഴകിയ ഡയറിതാളുകളില്‍ ,
എന്നോ ഒളിപ്പിച്ച
മയില്‍പ്പീലിതുണ്ട് കാണുമ്പോള്‍,
കാലം എന്നില്‍ ഏല്‍പ്പിച്ച
മനസിന്റെ പ്രായം
ഞാന്‍ മറന്നു തുടങ്ങുന്നു ..
മടക്കമില്ലാത്ത ഏതോ ഒരു ഒഴുക്കില്‍
എനിക്ക് എന്നെത്തന്നെ
നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ ,
ഒരിക്കലും തിരിച്ചു കിട്ടാത്ത ,
വളപ്പോട്ടുകളുടെ നിറങ്ങളുള്ള
ആ ഓര്‍മകളുടെ ലോകത്തില്‍
എന്നെന്നേക്കുമായി തടവിലാക്കപ്പെട്ടെങ്കില്‍
എന്ന് മോഹിച്ചു പോകുന്നു..

ഓര്‍മകള്‍
ഉഷ്ണത്തിന്റെ ഏറെ നാളുകള്‍ക്കു ശേഷം
വീണ്ടും ഒരു തണുപ്പുകാലം..
നീണ്ടു നിന്ന ചൂടില്‍
വെന്തുരുകിയ മനസിനെ തണുപ്പിക്കാനെന്നോണം
നിറഞ്ഞു പെയ്യുന്ന മഞ്ഞുത്തുള്ളികള്‍
വേനല്‍ഏല്പിച്ച മുറിപ്പാടുകളില്‍
സാന്ത്വനമാകുന്നു..
വേനലിനും മഞ്ഞിനുമിടയില്‍,
പെയ്യാന്‍ മറന്ന മഴയുടെയോര്‍മകള്‍
തീരാ നോവായി മനസ്സില്‍ ബാക്കിയാകുമ്പോള്‍,
കാലം ശേഷിപ്പിക്കുന്ന മറവികളില്‍
ഒരിക്കലും തുറക്കാന്‍ ആഗ്രഹിക്കാത്ത
ഓര്‍മകളുടെ ചിതാഭസ്മത്തിനോപ്പം,
ഇതും ഞാന്‍ ഒഴുക്കുന്നു..
വീണ്ടും ഒരു തണുപ്പുകാലം..
നീണ്ടു നിന്ന ചൂടില്‍
വെന്തുരുകിയ മനസിനെ തണുപ്പിക്കാനെന്നോണം
നിറഞ്ഞു പെയ്യുന്ന മഞ്ഞുത്തുള്ളികള്‍
വേനല്‍ഏല്പിച്ച മുറിപ്പാടുകളില്‍
സാന്ത്വനമാകുന്നു..
വേനലിനും മഞ്ഞിനുമിടയില്‍,
പെയ്യാന്‍ മറന്ന മഴയുടെയോര്‍മകള്‍
തീരാ നോവായി മനസ്സില്‍ ബാക്കിയാകുമ്പോള്‍,
കാലം ശേഷിപ്പിക്കുന്ന മറവികളില്‍
ഒരിക്കലും തുറക്കാന്‍ ആഗ്രഹിക്കാത്ത
ഓര്‍മകളുടെ ചിതാഭസ്മത്തിനോപ്പം,
ഇതും ഞാന്‍ ഒഴുക്കുന്നു..
ദുര്‍ഗാപൂജ
Tuesday, October 12, 2010
ഓര്‍മ വെച്ച നാള് മുതല്‍ ദുര്‍ഗാ പൂജ പുസ്തക പൂജ ആണ്.. അമ്മയുടെ പരാതികളില്ലാതെ പാഠപുസ്തകം തുറക്കെണ്ടാത്ത രണ്ടു നാളുകള്‍..പതിവില്ലാതെ എന്തും വായിക്കാന്‍ തോന്നുന്ന ദിവസങ്ങള്‍..മുതിര്‍ന്നവരുടെ കണ്ണ് വെട്ടിച്ചു പത്രത്തിലെ സിനിമ പേജ് വായിക്കുന്നതും ,ടിവിയില്‍ പേരെഴുതി കാണിക്കുമ്പോ കണ്ണടച്ചിരിക്കുന്നതും ബാല്യത്തിന്റെ നിഷ്കളങ്കതകള്‍..
പുസ്തകം പൂജക്ക് വെക്കാന്‍ അമ്മയുടെ വീട്ടില്‍ പോണതും ,എല്ലാരും കൂടെ ഇല്ലത്ത് പോയി പുസ്തകം വെക്കുന്നതും , പിന്നീടുള്ള രണ്ടു ദിവസങ്ങള്‍ കളിച്ചു തിമിര്‍ക്കുന്നതും .. ഒടുവില്‍ വിജയദസമിയുടെ അന്ന് പുസ്തകം എടുക്കുന്നതും.. അമ്മയുടെം മേമമാരുടെം ആഞ്ജയനുസരിച്ച് എല്ലാ പുസ്തകങ്ങളും അന്ന് ഒരാവര്‍ത്തി വായിക്കണം.. അത് കഴിഞ്ഞാ പിന്നെ കളിയ്ക്കാന്‍ എവിടെയാ നേരം ?? അത് കൊണ്ട് അവരെ പറ്റിച്ചു എല്ലാം വായിച്ചെന്നു വരുത്തി കളിയ്ക്കാന്‍ ഓടുന്നതും ..അങ്ങനെ പോകുന്നു കുട്ടിക്കാലത്തെ പൂജ ഓര്‍മ്മകള്‍..
കുറച്ചു കഴിഞ്ഞപ്പോള്‍ , എപ്പോ മുതലാണെന്ന് ഓര്‍മയില്ല.. പുസ്തകം അയ്യപ്പന്‍റെ അമ്പലത്തില്‍ പൂജക്ക് വെക്കാന്‍ തുടങ്ങി.. അപ്പൊ മുതല്‍ പുസ്തക പൂജക്ക് അമ്മയുടെ വീട്ടില്‍ പോകുന്ന പതിവ് നിന്നു..വര്‍ഷങ്ങള്‍ പോകുന്തോറും പുസ്തകം വെക്കല്‍ ഒരു ചടങ്ങായി.. അഷ്ടമിടെ അന്ന് അമ്പലത്തില്‍ കൊണ്ട് വെക്കും, ദസമിയുടെ അന്ന് പോയി എടുക്കും..അങ്ങനെ...
ദുര്‍ഗാ പൂജയുടെ മറ്റൊരു മുഖം കാണുന്നത് കല്‍ക്കട്ടയില്‍ വന്നതിനു ശേഷം ആണ് ..വെളിച്ചം ,നിറങ്ങള്‍ ,പണ്ടാലുകള്‍, ബഹളം ...അങ്ങനെ ഒരു ദുര്‍ഗാ പൂജ.. ഇവിടുത്തുകാര്‍ക്ക് കാളി ആണ് എല്ലാം..
കാളി വരുന്ന ദുര്‍ഗാ പൂജ ആണ് ഏറ്റവും വലിയ ഉത്സവം.. മാസങ്ങള്‍ മുന്‍പ് തുടങ്ങുന്ന തയ്യാറെടുപ്പുകള്‍.. എല്ലാം ആ രണ്ടു ദിവസങ്ങള്‍ക്കു വേണ്ടി.. തെരുവില്‍ താമസിക്കുന്ന പാവപ്പെട്ടവന്റെ കണ്ണുകളില്‍ കൂടി കാണാം ആ സന്തോഷം..
ഇ ബഹളങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍ക്കുകയാണ്.. ആ പഴയ കാലം..

തുടക്കം..
Monday, October 11, 2010
ഇതൊരു തുടക്കമാണ്..
എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നറിയാത്ത ,എവിടെ തുടങ്ങും എന്നറിയാത്ത ജീവിതത്തിന്റെ ഒരു താള്‍..
ഇത് ആര്‍ക്കു വേണ്ടിയും എഴുതുന്നതല്ല..വിരസത എന്ന മടുപ്പിന്റെ അവസാനത്തെ വാക്ക് സമയത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങുമ്പോള്‍ ,എന്റെ ചുറ്റിലും മുഴങ്ങുന്ന മനസിലാക്കാന്‍ കഴിയാത്ത ഭാഷകളുടെ ബഹളങ്ങളില്‍ നിന്നും ഒരു താല്‍്കാലിക രക്ഷയായി ഞാന്‍ കണ്ടുപിടിച്ച മാര്‍ഗം..
അപ്പോള്‍ ഇത് എനിക്ക് വേണ്ടി മാത്രമാണോ?? അങ്ങനെ ആണെങ്കില്‍ ഒരു ഡയറിയുടെ ഏതെങ്കിലുമൊരു താളില്‍ ഒതുക്കിക്കൂടെ എല്ലാം?? പക്ഷെ ദിവസത്തിന്റെ ഏറിയ പങ്കും സ്ക്രീനിലെ അക്ഷരങ്ങള്‍ക്ക് മുന്‍പില്‍ ചിലവിടുന്ന ഒരാള്‍ക്ക് ഇതാണ് എളുപ്പം..ഒരു കീയുടെ അപ്പുറത്ത് ഇങ്ങനെ ഒരു മാര്‍ഗം..
അതിനുള്ള ഒരു തുടക്കമാണ് ഇന്ന്..നല്ല ദിവസമോ രാഹു കാലമോ നോക്കാതെ..തുടങ്ങുന്നു..

Subscribe to:
Posts (Atom)