പീലിത്തിരുമുടി ചൂടിയ നിന്നെ
ഞാനാദ്യമായ് കണ്ടനാളോര്മയില്ലാ ..
കുഞ്ഞി കാലടി വെച്ചു ഞാനാദ്യമായ്
തൊഴുകൈ കൂപ്പിയതോര്മയില്ലാ ..
പിന്നെയും ഓരോരോ തവണയും
കാണുവാന്‍ ഓടിയണഞ്ഞപ്പോഴും ,
നിന്നെ പിരിഞ്ഞു പോകുവാനാകാതെ
പിന്തിരിഞ്ഞു നോക്കിയകന്നപ്പോഴും ,
നീയോളിപ്പിച്ചോരാ കള്ളച്ചിരിയുടെ
സാരമിന്നു ഞാനറിയുന്നു കണ്ണാ ..
ഒടുവില്‍ ഞാനരികത്തു വന്നണയു -
മെന്നുനീയന്നെ നിശ്ചയിച്ചിരുന്നു ..
നിന് പാദ സവിധതിനരികത്തായ്
നീയെനിക്കൊരിടം മാറ്റി വെച്ചിരുന്നു ..
അന്ന് മുതല്ക്കേ നിനക്കെന്നെയത്രമേല്
ഇഷ്ടമായിരുന്നുവോ കണ്ണാ ..
Subscribe to:
Post Comments (Atom)
3 comments:
takarthuuuu
കവിത കൊള്ളാം, നന്നായിട്ടുണ്ട്. ഒരു ചോദ്യം, ഇവിടെ ആരാ ഈ കണ്ണന്? :-P
Post a Comment